ഇടുക്കി: പില്ലര്‍ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. കാഞ്ഞിരപ്പള്ളി പാറമട പടിഞ്ഞാട്ട് കോളനിയില്‍ കയ്യാലയ്ക്കല്‍ സിജു(42)വാണ് മരിച്ചത്. തൂക്കുപാലത്ത് ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിട നിര്‍മാണത്തിനായി കുഴിച്ച കുഴിയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാല് വഴുതി കുഴിയില്‍ വീണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ നെടുങ്കണ്ടത്ത് എത്തിയതെന്തിനെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. സമീപത്ത് നിന്ന് ഭക്ഷണ അവശിഷ്ടങ്ങളും ഗ്ലാസും കണ്ടെത്തിയിരുന്നു.
ഫോറന്‍സിക് വിദഗ്ധര്‍, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വൈകുന്നേരം നാലരയോടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.