ഏലത്തോട്ടത്തിൽ ജോലി ചെയ്യവെ മരം വീണ് സ്ത്രീ തൊഴിലാളി മരിച്ചു. ഇടുക്കി ആമയാറി ലാണ് സംഭവം. ആമയാർ സ്വദേശി മുത്തമ്മയാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന തിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. അപകടത്തിൽ മറ്റ് രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകട നില തരണം ചെയ്തെന്നാണ് റിപ്പോർട്ട്.

