ഇടുക്കി ജില്ലയിലെ കുമളിയിലെ കുഴിക്കണ്ടം വാര്‍ഡിലെ അഞ്ചു വയസുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നും എത്തിയ വലിയകണ്ടം സ്വദേശികളായ മാതാവിനും രണ്ട് മക്കളും കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ സമീപത്തായിട്ടാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്.
ഇവരിലൂടെയുള്ള സമ്പര്‍ക്കം മൂലമാണ് അഞു വയസുകാരിക്ക് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് വയസുകാരിയുടെ മാതാപിതാക്കളുടേയും സഹോദരന്റേയും റിസള്‍ട്ട് നെഗറ്റീവാണ്.
കുമളി ഗ്രാമപഞ്ചായത്തിലെ കുഴിക്കണ്ടം വാര്‍ഡ് കണ്ടയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ചെന്നൈയില്‍ നിന്നെത്തിയ അമ്മയേയും മക്കളേയും ക്വാറന്റയിന്‍ ചെയ്ത വിവരം ആരോഗ്യ വകുപ്പോ പഞ്ചായത്തോ നാട്ടുകാര്‍ പറയുന്നു. മാത്രമല്ല, ക്യാറന്റയിന് ചെയ്തിരുന്നവര്‍ പുറത്തിറങ്ങി നടന്നതായും കുട്ടികള്‍ സമീപത്തുള്ള മറ്റ് കുട്ടികളോടൊപ്പം സമ്പര്‍ക്കം പുലത്തിയിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.


