ഇടുക്കി ജില്ലയിലെ മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി കൊല്ലപ്പെട്ടു. ചെണ്ടുവാര ലോയര്‍ ഡിവിഷനില്‍ പളനി (50)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30 തോടെയാണ് സംഭവം. ബന്ധുവിന്റെ വീട്ടില്‍ നിന്നും കാട്ടുപാതയിലൂടെ മടങ്ങുന്നതിനിടെ വഴിയില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാന പളനിയെ തുമ്പികൈയ്യിലെടുത്ത് എറിയുകയായിരുന്നു. പളനി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പളനിയെ കാണാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ അന്വേഷിച്ച് പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വനം വകുപ്പും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.

