ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടുക്കി സന്ദര്‍ശനത്തെ ചൊല്ലി വാക്പോര്. ചൊവ്വാഴ്ച തൊടുപുഴയില്‍ നടക്കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ എത്തുന്നത്.
ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കാനാണ് ഗവര്‍ണര്‍ എത്തുന്നതെന്ന് സിപിഎം
ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കാനാണ് ഗവര്‍ണര്‍ എത്തുന്നതെന്ന് സിപിഎം വ്യക്തമാക്കി. ഗവര്‍ണറെ ക്ഷണിച്ച നിലപാടില്‍ പ്രതിഷേധിച്ചു ചൊവ്വാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.
ഭൂമിഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ ചൊവ്വാഴ്ച ഇടതുമുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവന് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. രാജ്ഭവന് മാര്‍ച്ച് നടത്തുന്ന ദിവസം തന്നെ ഗവര്‍ണര്‍ ഇടുക്കിയില്‍ എത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഇടുക്കി ജില്ലാകമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്.
ഗവര്‍ണര്‍ കര്‍ഷകരെ വെല്ലുവിളിക്കുന്നുവെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കേണ്ടത്. കര്‍ഷകര്‍ രാജ്ഭവനില്‍ പ്രതിഷേധിക്കുന്ന ദിവസം ഗവര്‍ണര്‍ ഇടുക്കിയിലേക്ക് പോകുന്നത് വെല്ലുവിളിയാണ്. എല്ലാവരോടും വെല്ലുവിളിയുടെ സ്വരമാണ് ഗവര്‍ണര്‍ക്കെന്നും ഗോവിന്ദന് കുറ്റപ്പെടുത്തി.


