ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലത്ത് നടത്തിയ പ്രതിഷേധം കുടുംബത്തിന്റെ അനുമതിയോടെയല്ലെന്ന ആരോപണവുമായി സഹോദരന് സുരേഷ്.
വിഷയം രാഷ്ട്രീയവല്‍ക്കരിച്ചതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതിഷേധത്തോട് യോജിപ്പില്ലെന്നും മൃതദേഹം വിട്ടുകിട്ടണമെന്നും കുടുംബം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് നടപടി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.