ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ മെച്ചപ്പെട്ട വിദ്യഭ്യാസ പദ്ധതി നിര്‍വ്വഹണത്തിന്റെ ഭാഗമായി പ്ലസ് വണ്‍ ക്ലാസുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 40 വിദ്യാര്‍ത്ഥികളെ ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ സര്‍ക്കാര്‍ ചെലവില്‍ താമസിപ്പിച്ച് പഠിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പരീക്ഷകളുടെ മാര്‍ ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പും വെള്ളക്കടലാസില്‍ അപേക്ഷയും തയ്യാറാക്കി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ,ഐ.റ്റി.ഡി.പി ഇടുക്കി, അടിമാലി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ സമര്‍പ്പിക്കണം. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കുറവായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ജൂണ്‍ 20. വിശദ വിവരങ്ങള്‍ക്ക് 04862-222399 എന്നീ നമ്പരില്‍ ബന്ധപ്പെടുക.


