പന്നിമറ്റം: വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് ബാല സൗഹൃദ തദ്ദേശ സ്ഥാപനമായി പ്രഖ്യാപിച്ചു. വെള്ളിയാമറ്റം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റ്യന്‍ ആണ് പ്രഖ്യാപനം നടത്തിയത് . വെളളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരന് അദ്ധ്യക്ഷത വഹിച്ചു . ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം .മോനിച്ചന് മുഖ്യപ്രഭാഷണം നടത്തി .
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ വി.ജി. മോഹനന് ,ബ്ലോക്ക് പഞ്ചായത്തംഗം മെര്‍ട്ടില്‍ മാത്യു , പഞ്ചായത്ത് അംഗങ്ങളായ ടെസ്സി മോള് മാത്യു , തങ്കമ്മ രാമന് , അനൂപ് കുമാര്‍ , S. പ്രമോദ് , KK രാഘവന് ,രാജു കുട്ടപ്പന് , അഞ്ജു വിജീഷ് , ഷമീന അബ്ദുള്‍ കരീം , സുധാ ജോണി എന്നിവര്‍ പ്രസംഗിച്ചു .
ഒന്നേകാല്‍ കോടി രൂപയുടെ ക്ഷേമ പ്രവര്ത്തനങ്ങഈണ് കുട്ടികളുടെ വിവിധ പദ്ധതികള്‍ക്കായി പഞ്ചായത്തില്‍ ചെലവഴിച്ചത്. .അങ്കന്‍വാടികള്‍ ,സ്കൂളുകള്‍ എന്നിവയുടെ അടിസ്ഥാന വികസനത്തിനും അക്കാദമിക മികവിനും പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്. പഞ്ചായത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷം മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളേയും മറ്റ് വിവിധ രംഗത്ത് പ്രതിഭ തെളിയിച്ച കുട്ടികളേയും ചടങ്ങില്‍ അനുമോദിക്കുകയും അവാര്‍ഡു നലുകയും ചെയ്തു . കൂടാതെ പഞ്ചായത്തില്‍ മികച്ച വിജയം കാഴ്ച വച്ച സ്കൂളുകള്‍ക്കുള്ള ട്രോഫിയും വിതരണം ചെയ്തു.
സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തീകരിച്ച് വിരമിച്ച അംഗനവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പും നല്കി .ചടങ്ങില്‍ വച്ച് വെള്ളിയാമറ്റം പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ലൈഫ് ഭവനപദ്ധതി രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണ പെര്‍മിറ്റ് വിതരണവും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ബാല സഭ കുട്ടികള്‍ക്കായി ‘കുട്ടികളും സുരക്ഷിതത്വവബോധവും ‘ എന്ന വിഷയത്തില്‍ ഇടുക്കി ചൈല്‍ഡ് പ്രോക്ടക്ഷന് ഓഫീസര്‍ ജോമറ്റ് ജോര്‍ജ് സെമിനാറും നടത്തി.