ഇടുക്കിയില്‍ ഏലത്തോട്ടത്തിലെ മരം മുറിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഒഡീ ഷ സ്വദേശിയായ രാജേഷാ(29)ണ് മരിച്ചത്. കൈലാസപ്പാറയിലെ ഏലത്തോട്ടത്തിലായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ മരത്തിന്റെ ശിഖിരം മുറിക്കാന്‍ ഇയാള്‍ ഇരുമ്പ് തോട്ടിയുമായി എത്തിയിരുന്നു. ഉയരമുള്ള ഏണിയുമായി തോട്ടത്തിലൂടെ സഞ്ചരിക്കു ന്നതിനിടെ വൈദ്യുത ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി.

