ഇടുക്കി ഡാം ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്. ഇന്നലെ 2338 അടിയായിരുന്നു സംഭരണിയിലെ ജലനിരപ്പ്. 2373 അടിയാണ് ജലസംഭരണിയുടെ ഷട്ടര്‍ ലെവല്‍. ഷട്ടര്‍ ലെവലില്‍ നിന്നും 8 അടി താഴ്ചയില്‍ 2365 അടിയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ നീല അലെര്‍ട്ടും 2371 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലെര്‍ട്ടും 2372 അടി ജലനിരപ്പ് ഉയരുമ്പോള്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. ജലനിരപ്പ് ഷട്ടര്‍ ലെവലിലെത്താന്‍ 35 അടി കൂടി ആവശ്യമായതിനാല്‍ നിലവിലെ ജലനിരപ്പില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല