കൊച്ചി:കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പ്രതിക്കെതിരായ ആരോപണങ്ങള്‍ ഗൗരവതരമാണ്. ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നും കോടതി പറഞ്ഞു. തിരിച്ചറിയല്‍ പരേഡിന് കോടതി അനുമതി നല്കി. തിരിച്ചറിയല്‍ പരേഡിനുശേഷം കസ്റ്റഡി അപേക്ഷ നല്‍കാമെന്ന് പൊലീസ്.
പ്രതിക്കു വേണ്ടി ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നുളള അഭിഭാഷകര്‍ ഹാജരായി. എന്നാല്‍ തനിക്ക് അഭിഭാഷകനെ ആവശ്യമില്ലെന്ന് പ്രതി. തനിക്കു വേണ്ടി താന്‍ തന്നെ സംസാരിക്കാനാണ് ആഗ്രഹിക്കുന്നത്. പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചു.


