മൂവാറ്റുപുഴ : തദ്ദേശ സ്ഥാപനങ്ങളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. ജനപ്രതിനിധികള്‍ കേരളം മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെ മുന്നില്‍ നടത്തുന്ന കുത്തിയിരിപ്പു സമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിനു മുന്നില്‍ നടത്തിയ സമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.ജോസ് അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കേണ്ട തുക സമയബന്ധിതമായി അനുവദിക്കാതെ തദ്ദേശ സ്ഥാപനങ്ങളെ കഴുത്തു ഞെരിച്ച് കൊല്ലുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തംഗം കെ.ജി.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. ജോയി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ ജോണ്‍ , സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ മാരായ രമ രാമകൃഷ്ണന് , മേഴ്സി ജോര്‍ജ് , ജോസി ജോളി, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സജി പായിക്കാടന്‍ , കെ.കെ. ദിലീപ് , സാബു പെരുമാങ്കണ്ടം തുടങ്ങിയവര്‍ സംസാരിച്ചു


