മുവാറ്റുപുഴ: ശംസുൽ ഉലമാ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും ദുആ സമ്മേളനവും സംഘടിപ്പിച്ചു. ഐക്യദാർഢ്യ സമ്മേളനം എസ് വൈ എസ് മണ്ഡലം പ്രസിഡന്റ് അലി പായിപ്ര ഉദ്ഘാടനം ചെയ്തു .അബൂബക്കർ മൗലവി ഐക്യദാർഢ്യ പ്രഖ്യാപന പ്രഭാഷണം നടത്തി. ഷംസുൽ ഉലമാ ഇസ്ലാമിക് സെന്റെർ വൈസ് ചെയർമാൻ ഷെക്കീർ കോട്ടക്കുടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൈനുൽ ആബിദീൻ ബാഖവി സ്വാഗതവും ജനറൽ സെക്രട്ടറി ഷംസുദ്ധീൻ മണകണ്ടത്തിൽ ആമുഖ പ്രഭാഷണവും നടത്തി. ട്രഷറർ മുഹമ്മദ് റാഫി ഐരാറ്റിൽ നന്ദി പറഞ്ഞു.
ബഷീർ ആച്ചേരി, യൂസുഫ് ഹാജി കളമശ്ശേരി, അൽ ഹാഫിള് സഅദ്, ബഷീർ കാഞ്ഞിരക്കാട്ട്, മജീദ് മാളിയേക്കൽ, ഉസ്മാൻ മടത്തോടത്ത് , സുബൈർ പെരുമറ്റം, അസ്സൈനാർ മുളവൂർ, ഈസ നേരോത്ത് , റിയാസ് തച്ചേത്ത് തുടങ്ങിയവർ സംസാരിച്ചു.സയ്യിദ് കമറുദ്ദീൻ മുഖൈബലി തങ്ങളുടെ നേതൃത്വത്തിൽ ഫലസ്തീൻ ജനതയ്ക്ക് വേണ്ടി പ്രാർത്ഥനാ സംഗമവും നടത്തി.

