പെരുമ്പാവൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. കൊടവത്തൊട്ടി വീട്ടില്‍ രാഘവനാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ വാരിയെല്ല് പൊട്ടി. രാഘവന്റെ കൂടെയുണ്ടായിരുന്ന എല്‍ദോസ് ഓടി രക്ഷപ്പെട്ടു. മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന് സമീപമുള്ള റോഡില്‍ ഇന്ന് രാവിലെ നടക്കാനിറങ്ങിയതായിരുന്നു ഇരുവരും. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.

