കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ പ്രവര്‍ത്തന പുരോഗതി ഹൈക്കോടതി നിരീക്ഷക സംഘം വിലയിരുത്തി. ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ചങ്ങാടംപോക്ക് തോട്, തേവര – പേരണ്ടൂര്‍കനാല്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സംഘം വിലയിരുത്തി. തേവര – പേരണ്ടൂര്‍ കനാലിന്റെ റെയില്‍വേ പാലത്തിന് ശേഷമുള്ള ഭാഗം കൊച്ചി നഗരസഭയുടെ പരിധിയിലല്ല എന്ന് ഹൈക്കോടതിയില്‍ നഗരസഭ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ഹൈക്കോടതി നിരീക്ഷക സംഘം തേവര – പേരണ്ടൂര്കനാലിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി. ബ്രേക്ക് ത്രൂ സാങ്കേതിക സമിതി ചെയര്മാന് ആര്. ബാജി ചന്ദ്രന്, ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ ചുമതലയുള്ള വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മഴക്കാലം ആരംഭിക്കുന്നതിന് മുന്നേ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.


