എറണാകുളം: കളമശേരിയിലെ കണ്വെന്ഷന് സെന്ററില്‍ നടന്നത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ച് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ്. ഐഇഡി മാതൃകയിലുള്ള വീര്യം കുറഞ്ഞ ബോംബാണ് ഉപയോഗിച്ചതെന്നും ഡിജിപി വ്യക്തമാക്കി. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തിലാണ് സ്ത്രീ മരിച്ചതെന്നും 36 പേര്‍ക്ക് പരുക്കേറ്റുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും വിദ്വേഷജനകമായ പോസ്റ്റുകളോ, വാര്‍ത്തകളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്കി. കമ്മിഷണറും വിവിധ അന്വേഷണ ഏജന്‍സികളുമുള്‍പ്പടെ സംഭവ സ്ഥലത്തുണ്ടെന്നും താന്‍ വൈകുന്നേരം സ്ഥലത്തെത്തുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും ഭീകരാക്രമണമെന്ന് നിലവില്‍ സ്ഥിരീകരിക്കാനായിട്ടില്ലെ ന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടനത്തില്‍ ഭീകരാക്രമണം സംശയിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. തന്ത്രപ്രധാന സ്ഥലങ്ങളിലും ആളുകള്‍ കൂടുന്ന ഇടങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം നല്കി. ഗുരുവായൂര്‍ അമ്പലത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ടെക്നോപാര്‍ക്കിലും ഉന്നത പൊലീസ് സംഘം പരിശോധന നടത്തുകയാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കും സുരക്ഷ വര്‍ധിപ്പിക്കും.