തൃശൂർ: കൊടകര സ്റ്റേഷനിൽ ഒരാൾ കീഴടങ്ങി. സ്ഫോടനവുമായി ഇയാൾക്ക് ബന്ധമെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.സ്റ്റേറ്റ് ഇന്റലിജന്‍സ് ഒരാള്‍ കീഴടങ്ങിയതായി അംഗീകരിക്കുന്നു.ഇയാളില്‍ നിന്നും കൊടകര പോലീസും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വിവരങ്ങള്‍ ചോദിച്ചറിയുകയാണ്.
തനിക്ക് സ്ഫോടനവുമായി ബന്ധമുണ്ടംന്ന് പറഞ്ഞാണ് ഇയാള്‍ സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ഇത് കുപ്രസിദ്ധിക്കു വേണ്ടിയാണോ അതോ പോലീസിന്റെ അന്വേഷണ തന്ത്രമാണോ എന്നതില്‍ വ്യക്തതവരാനുണ്ട്. ഇന്ന് രാവിലെയാണ് യഹോവ സാക്ഷികള്‍ പ്രാര്‍ത്ഥന കൂട്ടായ്മ നടത്തിയിരുന്ന കളമശ്ശേരി സാമ്ര കണ്ടവന്ഷന് സെന്ററില്‍ സ്ഫോടനം നടന്നത്. ഇതില്‍ ഒരു സ്ത്രീ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.