മുവാറ്റുപുഴയില്‍ പോസ്റ്റ് ഓഫീസിനോടനുബന്ധിച്ച് പാസ്പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം. പി കേന്ദ്ര വിദേശകാര്യ മന്ത്രി ശ്രീ സുബ്രഹ്മണ്യ ജയ ശങ്കര്‍ക്ക് നിവേദനം നല്കി. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ നയമനുസരിച്ച് ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു പാസ്പോര്‍ട്ട് സേവാ കേന്ദ്രമാണ് അനുവദിച്ചിട്ടുള്ളത്. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ കട്ടപ്പനയില്‍ ആണ് പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാകേന്ദ്ര പ്രവര്‍ത്തിക്കുന്നത്.
ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിന്റെ വിശാലമായ വലുപ്പം കണക്കിലെടുത്തും , എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയെന്ന പ്രത്യേക പരിഗണന നല്‍കിയും കട്ടപ്പനക്കു പുറമേ മുവാറ്റുപുഴയില്‍ ഹെഡ് പോസ്റ്റ് ഓഫീസ് കേന്ദ്രീകരിച് അനുവദിക്കാവുന്നതാണെന്ന് ഡീന്‍ കുര്യാക്കോസ് ചൂണ്ടികാണിച്ചു. ഇക്കാര്യത്തില്‍ അനുഭാവ പൂര്‍വ്വം പരിഗണന നല്‍കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും ഡീന്‍ കുര്യാക്കോസ് അറിയിച്ചു..


