കനത്ത മഴയില്‍ എറണാകുളം ജില്ലയില്‍ വെള്ളക്കെട്ട് രൂക്ഷം. കൊച്ചിയിലെ പനമ്പള്ളിനഗര്‍, പാലാരിവട്ടം, പള്ളുരുത്തി, എം.ജി റോഡ്, തമ്മനം, ചിറ്റൂര്‍ റോഡ്, കമ്മട്ടിപ്പാടം അടക്കം നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളം കയറി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും വെള്ളത്തിലായി. ഇടപ്പള്ളി വട്ടേക്കുന്നം ജുമാ മസ്ജിദിന് സമീപം റോഡ് ഇടിഞ്ഞ് സമീപത്തെ വീടിനു മുകളില്‍ വീണു. റോഡ് ഇടിഞ്ഞ് താഴേക്ക് പതിച്ചതോടെ ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന മൂന്നു കാറുകള്‍ തകര്‍ന്നു. ഓടകള്‍ മൂടിയതിനാലാണ്് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം.

