മൂവാറ്റുപുഴ: ജനജീവിതത്തിന്റെ തുടക്കംമുതൽ ഒടുക്കം വരെ സഹകരണ പ്രസ്ഥാനത്തിന്റെ സഹായം ലഭ്യമാക്കികൊണ്ടാണ് കേരളത്തിലെ സഹകരണ പ്രസിഥാനം മുന്നേരുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മൂവാറ്റുപുഴ പീപ്പിൾസ് സോഷ്യൽ വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി (ക്ലിപ്തംനം. ഇ.1454)യുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടികാട്ടി ഇൗ മേഖലയെ തകർക്കുവാനുള്ള ചില ശക്തികളുടെ നീക്കം സഹകാരികളായ ജനങ്ങളുടെ പിന്തുണയോടെ ഇല്ലാതാക്കുവാൻ കഴിഞ്ഞു. ഗ്രാമീണജനതയുടെ പുരോഗതിക്കുതകിയിരുന്ന നാഷണലൈസ് ബാങ്കുകളിൽ സാധാരണക്കാർക്ക് എത്തിനോക്കുവാൻ കഴിയാത്ത രീതിയിലേക്ക് മാറ്റപ്പെട്ടതായും മന്ത്രി പറഞ്ഞു. സഹകരണമേഖലയിൽ നിക്ഷേപ നിധി രൂപീകരിച്ചിട്ടുണ്ട്. വായ്പയെടുക്കുന്ന സഹകരാക്ക് ഗുരുതരമായ രോഗം വന്നാൽ ഒന്നരലക്ഷം രൂപവരെ നൽകുവാൻ സഹകരണ മേഖലക്ക് കഴിയുന്നു. സഹകരണ നിയമത്തിൽ സമഗ്രമായ ഭേതഗതി വരുത്തി വരുന്ന നിയമസഭയിൽ അവതരിപ്പിച്ച് കുറ്റമറ്റ സഹകരണ നിയമത്തിന് രൂപം നൽകുമെന്നും മന്ത്രി കൂട്ടിചേർത്തു. 60 വയസ് കഴിഞ്ഞപ്പോൾ യൗവനത്തിലേക്ക് പ്രവേശിച്ച് എസ്.എൻ.ഡി.പി. എന്ന മഹാപ്രസ്ഥാനത്തെ യാതൊരു ഉലച്ചിലും തട്ടാതെ മുന്നോട്ട നയിക്കുന്ന യോഗത്തിന്റെ ജനറൽ സെക്രട്ടറിയായ വെള്ളാപ്പളളി നടേശൻഉപദേശത്താൽ രൂപീകൃതമായ മൂവാറ്റുപുഴ പീപ്പിൾസ് സോഷ്യൽ വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ബഹുമുഖ പ്രവർത്തനം നടത്തി മാതൃകയാകണമെനന്നും വി.എൻ. വാസവൻ പറഞ്ഞു.
എസ്.എൻ.ഡി.പി യൂണിയൻ നടപ്പിലാക്കിവരുന്ന മൈക്രോഫിനാൻസ് പദ്ധതി മൂവാറ്റുപുഴ പീപ്പിൾസ് സോഷ്യൽ വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി യിലൂടെ നടപ്പിലാക്കുവാൻ കഴിയുമെന്ന് ചടങ്ങിൽ മുഖ്യ അതിഥിയായ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൃത്യ നിഷ്ഠയും സത്യ സന്ധതയും സഹകരണപ്രസ്ഥാനത്തിന്റെ കൈമുതലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ താലൂക്കിലെ എല്ലാ വിഭാഗം ജനങ്ങളേയും സംഘത്തിന്റെ പ്രവർത്തനവുമായി സഹകരിപ്പിക്കണമെന്നും വെല്ളാപ്പള്ളി പറഞ്ഞു.
അംഗത്വ വിതരണോദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവ്വഹിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ആദ്യ നിക്ഷേപം സ്വീകരിച്ചു. സംഘം പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ.എ.കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാർ കെ. സജീവ് കർത്താ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.കെ.ഉമ്മർ, മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ സി.കെ. സോമൻ, മൂവാറ്റുപുഴ റൂറൽ ഡവലപ്പ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. എൻ.രമേശ്, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ജയമോൻ യു.ചെറിയാൻ , സംഘം ഹോണററി സെക്രട്ടറി പി.ജി. വാസു എന്നിവർ സംസാരിച്ചു. ഭരണ സമിതി അംഗങ്ങളായ പി.എൻ.പ്രഭ, പി.ആർ. രാജു, എം.ആർ. നാരായണൻ, കെ.പി.അനിൽ, റ്റി.വി. മോഹനൻ എന്നിവർ പങ്കെടുത്തു.


