ആലുവായിലെ സബ് ജയില്‍ അടച്ചു. ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്കും തടവുകാാരനും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സബ് ജയില്‍ അടച്ചത്. പറവൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥനും കൊല്ലം സ്വദേശിയായ റിമാന്‍ഡ് പ്രതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഫയര്മാന് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ആലുവ ഫയര്‍ സ്റ്റേഷനും അടച്ചു. കടുങ്ങല്ലൂരില്‍ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്ത് കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആലുവയില്‍ ആന്റിജന്‍ പരിശോധന നടത്തുകയാണ്.

