കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ അയ്യങ്കാവ് കവലയില്‍ വര്‍ഷങ്ങളായി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ദേശീയ പാത അതോറിറ്റി ലക്ഷങ്ങള്‍ മുടക്കി ഓടകളും കലുങ്കും തീര്‍ത്തിരുന്നു.എന്നാല്‍ നിര്‍മ്മാണത്തിലെ അപാകതയും പിടിപ്പുകേടും മൂലം പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവായില്ല.മാത്രമല്ല കൂടുതല്‍ വെള്ളക്കെട്ട് പ്രദേശത്ത് രൂപപ്പെട്ടിരിക്കുന്നു. സ്ക്കൂള് കുട്ടികളും വഴിയാത്രക്കാരുമടക്കം നടന്നു പോകുന്ന വളരെ തിരക്കേറിയ പ്രദേശമാണ് ഈ പ്രദേശം. സമീപ പ്രദേശങ്ങളില്‍ അടുത്തകാലത്തുണ്ടായ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഓടകള്‍ അടഞ്ഞതായും അതുമൂലമാണ് കൂടുതല്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Home LOCALErnakulam ലക്ഷങ്ങള്‍ വെള്ളത്തിലാക്കി: ദേശീയപാതയില്‍ അയ്യങ്കാവ് കവലയിലെ വെള്ളക്കെട്ട് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു.

