കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ദതി 2021-2022 പ്രകാരം ഏറ്റെടുത്ത ക്ഷീരസാഗരം പദ്ദതിയില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള സബ്സീഡി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജെബി മേത്തര്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന് കോഡിനേറ്റര്‍ രഞ്ജിനി. എസ് പദ്ധതി വിശദീകരണം നടത്തി.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ റാണികുട്ടി ജോര്‍ജ്, ആശാസനല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ് അനില്‍കുമാര്‍, കെ.വി.രവീന്ദ്രന്, മനോജ് മുത്തേടന്‍, ശാരദ മോഹന്‍, എംബി ഷൈനി, ഷാരോണ്‍ പനയ്ക്കല്‍, റഷീദ സലിം, പി എം നാസര്‍, അനിമോള്‍ ബേബി, സനിത റഹീം, ഷാന്റി എബ്രഹാം, അനിത ടീച്ചര്‍, അഡ്വ.റൈജ അമീര്‍, എല്‍സി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പില്‍ മാഗി.പി.എസ്, ഫിനാന്‍സ് ഓഫീസര്‍ ജോബി തോമസ്, എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് സ്വാഗതവും കുടുംബശ്രീ എ.ഡി.എം.സി പ്രീതി എം.പി നന്ദിയും പറഞ്ഞു
കുടുംബശ്രീ ജില്ലാമിഷന് വഴി ജില്ലയിലെ വനിതകളുടെ സാമ്പത്തിക ശാക്തീകരണവും അതിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനവും ലക്ഷ്യമിട്ടാണ് ക്ഷീരസാഗരം പദ്ദതി നടപ്പിലാക്കുന്നത്. ജില്ലയിലെ 83 കുടുംബശ്രീകള്‍ക്ക് കറവപ്പശുക്കളുടെ ഡയറി യൂണിറ്റ് ആരംഭിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ സബ്സീഡി തുകയായ 1,84,37,500 രൂപ നല്‍കും. ജില്ലയിലെ കുടുംബശ്രീ വഴിയാണ് ഇത് നടപ്പിലാക്കുന്നത്.


