മൂവാറ്റുപുഴ : എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസ് അതിര്‍ത്തി പോയിന്റെുകളില്‍ പരിശോധന നടത്തി. ഊന്നുകല്‍ , മുളന്തുരുത്തി, വാഴക്കുളം, പിറവം , കൂത്താട്ടുകുളം, മൂവാറ്റുപുഴ ,പോത്താനിക്കാട്, കലൂര്‍ക്കാട് എന്നീ സ്റ്റേഷന് പരിധികളിലായി കോട്ടയത്തേയും, ഇടുക്കി യേയും വേര്‍തിരിക്കുന്ന പതിമൂന്ന് ബോര്‍ഡറുകളാണ് എറണാകുളം റൂറല്‍ ജില്ലയ്ക്കുള്ളത്. ഇതില്‍ കൂത്താട്ടുകുളം സ്റ്റേഷനില്‍ ഇടുക്കിയും, കോട്ടയവും അതിര്‍ത്തി പങ്കിടുന്നുണ്ട്. കര്‍ശന പരിശോധനകളാണ് പോലിസ് ഇവിടെ നടത്തുന്നത്. അതിര്‍ത്തി കടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ 24 മണിക്കൂറും ഗാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹന പരിശോധന നടത്തി അനാവശ്യ യാത്രക്കാരെ തിരിച്ചയക്കുന്നു. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ യാത്രയുടെ അത്യാവശ്യം ബോധ്യപ്പെടുത്തുന്ന പക്ഷം ജില്ലാ ഭരണകൂടം നല്കുന്ന സാക്ഷ്യപത്രത്തിന്റെ അടിടിസ്ഥാനത്തില് ഇത് പരിശോധിക്കും.
അവശ്യ സര്‍വ്വീസുകളായി പ്രഖ്യാപിച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് ഇളവുകള്‍ അനുവദിയ്ക്കും. അടിയന്തിര സ്വഭാവമുള്ള കാര്യങ്ങളേ ഇതില്‍ പരിഗണിക്കൂ. അവശ്യ സര്‍വ്വീസുകളായി പ്രഖ്യാപിച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് ഇളവുകള്‍ അനുവദിയ്ക്കും. മാസ്ക്ക് ഉപയോഗിക്കാത്തവര്‍ക്കെതിരെയും ലോക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കേസെടുക്കും. അതിര്‍ത്തി പ്രദേശങ്ങളില്‍ അത്യാവശ്യ സഹായം വേണ്ടവരെ പോലിസ് നേരിട്ടെത്തി സഹായിക്കുന്നുണ്ട്. റെഡ്സോണായി പ്രഖ്യാപിച്ചിരിക്കുന സാഹചര്യത്താല്‍ ഇടുക്കി കോട്ടയം ജില്ലകളില്‍ നിന്ന് ഇങ്ങോട്ടും തിരിച്ചുമുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസ് അറിയിച്ചു.


