മൂവാറ്റുപുഴ:ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ”ആവാസ്” ഇന്‍ഷുറന്‍സ് കാര്‍ഡ് നല്കുന്നു.
ഈ പദ്ധതി പ്രകാരം പ്രതിവര്‍ഷം 15,000 രൂപയുടെ ആശുപത്രി ചിലവും, അപകടം മൂലം മരണം സംഭവിച്ചാല്‍ 2,00,000 രൂപയും ലഭിക്കും. മേയ് ഒന്നിന് രാവിലെ ഒന്‍പത് മണി മുതല്‍ മൂവാറ്റുപുഴ കോടതി കെട്ടിടത്തില്‍ വെച്ചാണ് ചടങ്ങുകള്‍. ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ ഇല്ലാത്ത അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് അവകള്‍ ലഭ്യമാണ്. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സഹകരണത്തോടെ ആരോഗ്യ പരിശോധനയും, മരുന്ന് വിതരണവും, തുടര്‍ചികിത്സയും ക്യാമ്പില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആയതിനാല്‍ എല്ലാ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ഇതിന്റെ പ്രയോജനം കിട്ടുന്നതിന് വേണ്ടി തൊഴിലുടമകള്‍, നോണ്‍ ഗവണ്മെന്റ് ഏജന്‍സികള്‍, ക്ലബുകാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ മൂവാറ്റുപുഴ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ ഈ പരിശ്രമത്തില്‍ പങ്കാളിയകണമെന്നും, അവരെ ക്യാമ്പില്‍ എത്തിക്കാനുള്ള ശ്രമം നടത്തണമെന്ന് അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുക. ഫോണ്‍: 9142 180625.


