മൂവാറ്റുപുഴ: വാഴപ്പിള്ളി റസിഡന്‍സ് അസ്സോസിയേഷന് പബ്ലിക് ലൈബ്രറി അന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് വാഴപ്പിള്ളി ജെ.ബി.സ്കൂള്‍ ജംഗ്ഷനില്‍ ഫാസിസത്തിനെതിരെ മാനവികത സംഗമം നടക്കും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എം.ഗോപി ഉദ്ഘാടനം ചെയ്യും. വനിത സാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.അജി.സി.പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തും. ലൈബ്രറി പ്രസിഡന്റ് എം.എം.രാജപ്പന്‍പിള്ള അധ്യക്ഷത വഹിക്കും

