മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തൊഴിലുറപ്പു പ്രവര്‍ത്തനങ്ങളുടെ വാര്‍ഷിക അവലോകന യോഗം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന്റെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്തുകള്‍ക്കുള്ള ഫണ്ടുകളുടെ വിതരണത്തില്‍ തുല്യതയും കൃത്യതയും ഉണ്ടാകണമെന്നു യോഗം തീരുമാനിച്ചു, കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടായതിനാല്‍ അതിന്റെ നിര്‍വഹണത്തില്‍ സംസ്ഥാന താല്പര്യങ്ങള്ക്കനുസൃതമായി ഫണ്ടുപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ പ്രാദേശിക വികാരം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരാനും യോഗം തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തൊഴിലുറപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്തു പ്രസിഡന്റുമാരുടെയും അനുബന്ധ ഉദ്യോഗസ്ഥരുടെയും യോഗമാണ് ചേര്‍ന്നത് തൊഴിലറപ്പ് പ്രോഗ്രാം ഡയറക്ടര്‍ എസ്. ശ്യാമലക്ഷ്മി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ ജോണ്‍, സ്റ്റാന്‍ഡിoഗ് കമ്മറ്റി അദ്ധ്യക്ഷരായ മേഴ്സി ജോര്‍ജ്, റിയാസ് ഖാന്, മെമ്പര്‍മാരായ ബെസ്റ്റിന് ചേറ്റൂര്‍, ഷിവാഗോ തോമസ്, അഡ്വ. ബിനി ഷൈമോന്‍, സിബിള്‍ സാബു, പഞ്ചായത്തു പ്രസിഡന്റുമാരായ ജാന്‍സി മാത്യു (ആരക്കുഴ ) ആന്‍സി ജോസ് (മഞ്ഞള്ളൂര്‍ ) ഷെല്‍മി ജോണ്‍സ് (ആവോലി) മാത്യൂസ് വര്‍ക്കി ( പായിപ്ര ) ആയവന ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് രാജന് കടയ്ക്കോട്ട് , സെക്രട്ടറി രതി എം.ജി, ജോയിന്റ് ബി ഡി ഒമാര്‍ ഷാജി , സിദ്ദിക്ക്, ഷൈജു ,രചന കൂടാതെ എട്ട് പഞ്ചായത്തുകളിലെയും തൊഴിലുറപ്പുദ്യോഗസ്ഥരും പങ്കെടുത്തു.


