ആലുവ : പാലിയേറ്റീവ് പ്രവർത്തകരുടെ ജില്ലാ തല സംഗമം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആലുവയിലെ ജില്ലാ തല പാലിയേറ്റീവ് പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മഹാത്മാഗാന്ധി ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ ജോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, ഷൈമി വർഗീസ്, ആലുവ നഗരസഭ ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷൻ എം.പി സൈമൺ, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി ബൈജു, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി രോഹിണി, സംസ്ഥാന ആർദ്രം മിഷൻ പാലിയേറ്റീവ് നോഡൽ ഓഫീസർ ഡോ. മാത്യൂസ് നമ്പേലി, ജില്ലാ പാലിയേറ്റീവ് പരിശീലന കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അതുൽ ജോസഫ് മാന്യുവൽ, ജില്ലയിലെ പാലിയേറ്റീവ് കെയർ കൺസോർഷ്യം പ്രസിഡന്റ് ഡോ.സി.എം.ഹൈദരാലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മൂവാറ്റുപുഴ, ആലുവ, പറവൂർ, തൃപ്പൂണിത്തുറ എന്നീ സോണുകളിൽ നിന്നും എത്തിയ പാലിയേറ്റീവ് പ്രവർത്തകരുടെ തിരുവാതിര, ഒപ്പന, മാർഗ്ഗംകളി, ഓട്ടൻ തുള്ളൽ, സ്കിറ്റുകൾ, ഗ്രൂപ്പ് ഡാൻസ് എന്നിവ അരങ്ങേറി.


