മൂവാറ്റുപുഴ : നഗരസഭയുടെ നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ മുനിസിപ്പൽപേ വാർഡ് കോംപ്ലക്സിന്റെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണെന്നും എത്രയും വേഗം ബാധിതർക്കായി തുറന്ന് നൽകുമെന്നും നഗരസഭ പി.പി.എൽ.ദോസ് അറിയിച്ചു. മറ്റുളള ആരോപണങ്ങൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അവർ പറഞ്ഞു.
രോഗികൾ ഉപയോഗിച്ച് വന്നിരുന്ന ശുചിമുറികളുടെ ചോർച്ചയെ തുടർന്ന് താഴെ കച്ചവടക്കാർ ഉപയോഗിക്കുന്ന മുറികളിലേക്ക് കക്കൂസ് മാലിന്യം എത്തിയതിനെ തുടർന്നാണ് പേ വാർഡ് താത്കാലികമായി അടച്ചത്. അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു വാർഡ് രോഗികൾക്കു തുറന്നു കൊടുക്കുമെന്ന് ഉടൻ വ്യക്തമാക്കി.


