കൊച്ചി : കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിക്കാനിടയായ ഗാനമേളയുടെ മുന്നൊരുക്കങ്ങളിലെ പാളിച്ച പരിശോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു. പൊലീസും ഉന്നതവിദ്യാഭ്യാസവകുപ്പും അന്വേഷിക്കും. മൂന്നംഗ സമിതിയെ അന്വേഷണത്തിനും മാര്‍ഗനിര്‍ദേശം നല്‍കാനും നിയോഗിച്ചു. ഭാവിയില്‍ ഇത്തരം പരിപാടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സമിതി തയാറാക്കുമെന്നും കുസാറ്റ് സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു.

