നെടുമ്പാശേരി : വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന് അറസ്റ്റില്‍. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടത്. അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
സ്പൈസ് ജെറ്റില്‍ ദുബായിലേക്ക് പോകാനെത്തിയതായിരുന്നു രാകേഷ്. പരിശോധനയില്‍ ലഗേജിന്റെ ഭാരം കൂടുതലാണെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ബോംബ് ഭീഷണി.
സംഭവത്തെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂറിലേറെ വൈകി.


