മുവാറ്റുപുഴ: പുതിയ ഡാം പുതിയ കരാർ, തമിഴ്നാടിന് ജലം കേരളത്തിന് സുരക്ഷ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട്, മുനിസിപ്പാലിറ്റി ഗാന്ധി പ്രതിമക്ക് മുന്നിൽ, യൂത്ത് കോൺഗ്രസ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. യോഗം മുവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി എൽദോസ് ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ഷാഫി കബീർ കാഞ്ഞൂരാൻ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ആബിദ് അലി, എൽദോ ബാബു വട്ടക്കാവിൽ ജില്ലാ ഭാരവാഹികളായ റിയാസ് താമരപ്പിള്ളി, ഷാൻ മുഹമ്മദ്, ടൗൺ സൗത്ത് മണ്ഡലം പ്രസിഡന്റ് ഹിപ്സൺ എബ്രഹാം, കബീർ പൂക്കടശേരി, കൗൺസിലർമാരായ സുബൈർ കെകെ, ജോയ്സ് മേരി, അമൽ ബാബു, അമൽ എൽദോസ്, അമീർ അലി, മാഹിൻ പി ആസാദ്, ഇസ്മായിൽ എംഎച്, മണ്ഡലം ഭാരവാഹികളായ മുനീർ കടികുളം, ദിൽഷാദ് മറ്റപ്പിനാൽ, മാഹിൻ റ്റി നാസർ, അനീഷ് അഷ്റഫ്, ഡോയൽ ദേവസി, അബിൻസ് ഉമ്മർ, ഉമ്മർ ഷാ, അജയ് ജേക്കബ്, ജെബിൻ ജോൺസൺ എന്നിവർ പങ്കാളികളായി.


