മൂവാറ്റുപുഴ: കേരള റേഷന്‍ എംപ്ലോയീസ് യൂണിയന് സിഐടിയു മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി രൂപീകരിച്ചു.റേഷന്‍ മേഖലയിലെ ജീവനക്കാര്‍ക്ക്. വേതന വര്‍ധനവ് ഉടന്‍ നടപ്പിലാക്കണം, കുടിശ്ശികയുള്ള കിറ്റ് കമ്മീഷന് എല്ലാവര്ക്കും ഉടന്‍ നല്‍കണമെന്നും പ്രമേയത്തിലൂടെ രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു.സിഐടിയു ജില്ലാ സെക്രട്ടറി പി ആര് മുരളീധരന് ഉദ്ഘാടനം ചെയ്തു.സി എസ് അമല്‍ദാസ് അധ്യക്ഷനായി.
യൂണിയന് അംഗത്വ വിതരണം നടത്തി.കേരള റേഷന്‍ എംപ്ലോയീസ് യൂണിയന്സംസ്ഥാന വൈസ് പ്രസിഡന്റ് പി ജെ ജോണ്‍, ജില്ലാ പ്രസിഡന്റ് കെ എ വിധ്യാനന്ദന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ഒ തോമസ്, എ ആര് ഉണ്ണികൃഷ്ണന്,, ജില്ലാ സെക്രട്ടറി എന്‍ യു ഷബീര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാഫി അബ്ദുള്‍കരീം, എം എന്‍ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഒ സി ബേബി രാമമംഗലം (പ്രസിഡന്റ്),സി എസ് അമല്‍ദാസ് മൂവാറ്റുപുഴ (വൈസ് പ്രസിഡന്റ്),സി പി സോമന് മൂവാറ്റുപുഴ (സെക്രട്ടറി),കെ എം സമദ് മൂവാറ്റുപുഴ (ജോയിന്റ് സെക്രട്ടറി).ടി ശിവദാസ് മൂവാറ്റുപുഴ (ട്രഷറര്‍).


