മൂവാറ്റുപുഴ: മുളവൂര്‍ ഗവ.യു.പി സ്കൂളില്‍ നടന്ന പരിസ്ഥിതി ദിനാചരണം സ്കൂള്‍ മുറ്റത്ത് പ്ലാവിന് തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് പി എം അസീസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബെസി എല്‍ദോ, ഹെഡ്മിസ്ട്രസ് എം.എച്ച് സുബൈദ, പി.ടി.എ പ്രസിഡന്റ് റ്റി.എം.ഉബൈസ്, കെ.എം ഫൈസല്‍, കെ.എം തസ്നി, റ്റി.തസ്കിന്, നാസര്‍ തടത്തില്‍, ജിഷ പ്രജു എന്നിവര്‍ സംബന്ധിച്ചു. മുളവൂര്‍ സ്വദേശി ലത്തീഫ് കീത്തടം സ്കൂളിലെക്ക് നിര്‍മിച്ച് നല്കിയ പ്രസംഗപീഠം ഹെഡ്മിസ്ട്രസ് എം എച്ച് സുബൈദ ഏറ്റുവാങ്ങി.
ഗവ. ഈസ്റ്റ് ഹൈസ്കൂളില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആനിക്കാട് സര്‍വീസ് സഹകരണ സംഘത്തിന്റെ വൃക്ഷത്തൈ നടീല്‍ നടന്നു .പ്രസിഡന്റ് വി.കെ ഉമ്മര്‍ ഭരണ സമിതി അംഗം പി.വി രാജു, മറ്റ് സ്റ്റാഫ് അംഗങ്ങള്‍ ,ഹെഡ്മിസ്ട്രസ് വി.വി വിജയകുമാരി, പി റ്റി എ , സ്കൂള്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മുവാറ്റുപുഴ നിര്‍മ്മല കോളേജ് കോമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിനും കുട്ടികള്‍ക്കും വൃക്ഷത്തൈകള്‍ നല്കി.
ഉച്ചയ്ക്ക് ശേഷം നിര്‍മ്മല കോളേജ്, മുവാറ്റുപുഴ ഗവ. ബി.എഡ് സെന്റര്‍ എന്നിവയുടെ പിന്തുണയോടെ മുവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ ഹരിത ദിന പ്രതിജ്ഞ ,ഹരിത കര്‍മ്മ സേനയ്ക്ക് ആദരം എന്നിവ നടത്തി. നഗരസഭാ ചെയര്മാന് പി.പി .എല്‍ദോസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോയ്സ് മേരി ആന്റണി, കോളേജ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി ഡിന്ന ജോണ്സന്, ശങ്കര്‍ പി ഡി എന്നിവര്‍ സംസാരിച്ചു.
പരിസ്ഥിതി ദിനാചരണരണത്തിന്റെ ഭാഗമായി 600 പരിസ്ഥിതി ദിന പതിപ്പുകള്‍ പുറത്തിറക്കി എം എസ് എം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ . പതിപ്പുകളുടെ പ്രകാശനവും വ്യക്ഷ തൈ നടലും എം എസ് എം ട്രസ്റ്റ് ട്രഷറര്‍ എം എം കുഞ്ഞുമുഹമ്മദ് നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് ഇ എം സല്‍മത്ത് പരിസ്ഥിതി ദിന സന്ദേശം നല്കി. അധ്യാപകരായ ഫാറുഖ് മാസ്റ്റര്‍ , മുഹമ്മദ് കുട്ടി, ബുഷ്റ കെ ബി തുടങ്ങിയവര്‍ സംസാരിച്ചു.
എസ് വൈ എസ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു .എസ് എം എഫ് ജില്ലാ ട്രഷറര്‍ കെ കെ ഇബ്രാഹിം ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു.എസ് വൈ എസ് മണ്ഡലം പ്രസിഡന്റ് അലി പായിപ്ര അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷംസുദ്ദീന് മണക്കണ്ഡത്തില് സ്വാഗതവും സെക്രട്ടറി മജീദ് മാളിയേക്കല്‍ നന്ദിയും പറഞ്ഞു. ബഷീര്‍ ആച്ചേരി,എസ് മുഹമ്മദ് കുഞ്ഞ് പൂക്കടശ്ശേരി,സുബൈര്‍ പെരുമറ്റം , റിയാസ് തച്ചേത്ത്തുടങ്ങിയവര് സംസാരിച്ചു.
സ്വതന്ത്ര കര്‍ഷക സംഘം നിയോജക മണ്ഡലം കമമിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ തൈ നടീല്‍ വാരാചരണം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എം അബ്ദുല്‍ മജീദ് നിര്‍വ്വഹിച്ചു.
സ്വതന്ത്ര കര്‍ഷകസംഘം നിയോജകമണ്ഡലം പ്രസിഡന്റ് അലിപായിപ്ര യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പി എച്ച് മൊയ്തീന്‍കുട്ടി മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എം എം സീതി കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ പി മുഹമ്മദ്
വി എ ഇബ്രാഹിം, സ്വതന്ത്ര തൊഴിലാളി ഫെഡറേഷന് ജില്ലാ പ്രസിഡന്റ് ടി.എം. അലിയാര്, നവാസ് പേണ്ടാണം, എസ് മുഹമ്മദ് കുഞ്ഞ്, മജീദ് മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
സിഐടിയു മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വിവിധ ഇനം
ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. വൃക്ഷത്തൈ നടുന്നതിന്റെ ഏരിയാ തല ഉദ്ഘാടനം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി പരിസരത്ത് സിഐടിയു ഏരിയ സെക്രട്ടറി സി കെ സോമനും ആശുപത്രി ആര് എം ഓ ഡോ എന്‍ പി ധന്യയും ചേര്‍ന്ന് മാവുംതൈ നട്ടു കൊണ്ട് നിര്‍വഹിച്ചു.
സിഐടിയു ഏരിയ ജോ. സെക്രട്ടറി സജി ജോര്‍ജ്, വൈസ് പ്രസിഡന്റ് പി എം ഇബ്രാഹിം, ഏരിയ കമ്മിറ്റിയംഗം അരുണ്‍, ആശുപത്രി ലേ സെക്രട്ടറി നീന ചന്ദ്രന്, നഴ്സിംങ്ങ് സൂപ്രണ്ട് മലീഹ കെ എം, ഡെപ്യൂട്ടി നഴ്സിംങ്ങ് സൂപ്രണ്ട് ജിമ്മി വര്‍ഗീസ്, പി ആര് ഒ ശ്രീരാജ് കെ എസ് തുടങ്ങിയവര്‍
പങ്കെടുത്തു.
ലോക പരിസ്ഥിതി ദിനം ആസാദ് ലൈബ്രറിയില്‍ സമുചിതമായി ആചരിച്ചു. പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് രാവിലെ ലൈബ്രറി അങ്കണത്തില്‍ ലൈബ്രറി പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റത്തിന്റെ അധ്യക്ഷതയില്‍ കൂടിയ പരിസ്ഥിതി സംരക്ഷണ യോഗം ഗ്രാമപഞ്ചായത്ത് അംഗം വി ഇ നാസര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി നേതൃസമിതി കണ്‍വീനര്‍ ഇ എ ഹരിദാസ് പരിസ്ഥിതി സന്ദേശം നല്കി സംസാരിച്ചു .തുടര്‍ന്ന് സാമൂഹിക വനവത്ക്കരണത്തിന്റെ ഭാഗമായി ലഭിച്ച ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു. ലൈബ്രറി ഭാരവാഹികളായ വി എം നൗഷാദ്, സാലിഹ് മുഹമ്മദ് ,കെ എസ് | സുലൈമാന്‍, വി എം റഫീഖ്, മന്‍സൂര്‍ ചേന്നര, സജീബ് എടപ്പാറ, ലൈബ്രേറിയന്‍ കെ എം മുഹ്ലിസ് എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്കി.