മുവാറ്റുപുഴ: എറണാകുളം ജില്ല ഗുഡ്സ് ആന്റ് പാസഞ്ചേഴ്സ് ഓട്ടോ തൊഴിലാളി കോണ്‍ഗ്രസ്സ് (ഐ.എന്‍.ടി.സി) മുവാറ്റുപുഴ റീജിയണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുവാറ്റുപുഴ പോസ്റ്റാഫീസിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിന് അനുപാതികമായി ചാര്‍ജ്ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടും ടാക്സ്, ഇന്‍ഷുറന്‍സ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും, പ്രതിഷേധിച്ചാണ് ഓട്ടോ തൊഴിലാളികള്‍ മാര്‍ച്ചി നടത്തിയത്.
മാര്‍ച്ചും ധര്‍ണ്ണയും, ഐ.എന്‍.റ്റി.യു.സി ജില്ലാ വൈസ് പ്രസിഡന്റ പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു.എറണാകുളം ജില്ല ഗുഡ്സ് & പാസഞ്ചര്‍ ഓട്ടോ തൊഴിലാളി കോണ്‍ഗ്രസ്സ് ഐ.എന്‍.റ്റി.യു.സി. റീജിയണല്‍ പ്രസിഡന്റ് ഹനീഫ രണ്ടാര്‍ അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ ഐ.എന്‍.റ്റി.യുസി റീജിയണല്‍ പ്രസിഡന്റ് ജോണ്‍ തെരുവത്ത് മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി സെക്രട്ടറി ഉല്ലാസ് തോമസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.വി. കൃഷ്ണന്‍നായര്‍, ഡിസിസി മെമ്പര്‍ പി.എസ് സലിം ഹാജി, റീജിയണല്‍ സെക്രട്ടറി കെ.എ. ബേബി, വര്‍ക്കിംഗ് പ്രസിഡന്റ് റിയാസ് എം.എ, അസ്സീസ് പാണ്ട്യാരപ്പിള്ളില്, കെ.പി. ജോയി, സിന്ധു ബെന്നി, കെ.എസ്.സി.ബി വര്‍ക്കേഴ്സ് ഐ.ന്.റ്റി.യുസി ക്ക് വേണ്ടി മാത്യു, ജിജോ പാപ്പാലിന്, എല്‍ദോ ബാബു വട്ടക്കാവില്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.


