മൂവാറ്റുപുഴ: പൊതുസംവിധാനം ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാ ബന്ധമാണന്നും ഇതിനായി ജില്ലകള്‍തോറും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന് പറഞ്ഞു. മൂവാറ്റുപുഴയില്‍ പുതിയ കെട്ടിടത്തിലേക്ക് ആധുനിക സൗകര്യങ്ങളോടുകൂടി മാറ്റി സ്ഥാപിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനോടനുബന്ധിച്ച് പെട്രോള്‍, ഗ്യാസ് ഔട്ട്ലെറ്റുകളും പ്രവര്‍ത്തിക്കുമെന്നും ഉപഭോക്താക്കളുടെ ആവശ്യാനുസരണം പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും മന്ത്രി പറഞ്ഞു.
13- സബ്സിഡി ഉല്‍പ്പന്നങ്ങളാണ് സപ്ലൈ കോ വഴി വില്‍പ്പന നടത്തുന്നത്.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇവയ്ക്ക് വില വര്ന്ധിപ്പിച്ചിട്ടില്ല. ഇനി വര്‍ദ്ധിപ്പിക്കുകയുമില്ല. പരിപ്പ് വര്‍ഗങ്ങളുടെ വില കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 1550-സപ്ലൈ കോ ഔട്ലറ്റുകള് ജനങ്ങള്‍ക്ക് വല്ല്യ ആശ്വാസമാണ്. ഒരോ ബജറ്റിലും 200 കോടി രൂപ സപ്ലൈകോയക്കായി സര്‍ക്കാര്‍ മാറ്റി വയ്ക്കുന്നുണ്ടന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ എല്‍ദോ എബ്രഹാം എംഎല്‍എ അദ്ധ്യക്ഷനായി. ആദ്യവില്‍പ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന് നിര്‍വഹിച്ചു. വൈസ് ചെയര്മാന് പി.കെ. ബാബുരാജ്, ജില്ലാ പഞ്ചായത്തംഗം എന്‍. അരുണ്‍, കൗണ്‍സിലര്‍മാരായ സിന്ധു ഷൈജു, ഷൈലജ അശോകന്, കെ.ബി.ബിനീഷ് കുമാര്‍, സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, റീജീയണല്‍ മാനേജര്‍ പി.ബെന്നി ജോസഫ്, പി.വി.കൃഷ്ണന് നായര്‍, ടോമി പാലമല എന്നിവര്‍ പങ്കെടുത്തു. പിഒ ജംഗ്ഷനില്‍ റബ്ബര്‍മാര്‍ക്കറ്റിംഗ് സൊസൈറ്റിക്ക് സമീപം യാസിന് ടൗവേഴ്സിലെ താഴ്ത്തെ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.