മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരത്തോടെ ‘ധ്വനി പബ്ലിക് ലൈബ്രറി ആന്‍ഡ് റീഡിങ് റൂം കിഴക്കേക്കര കാട്ടുകണ്ടം കവലയില്‍ ഞായറാഴ്ച പ്രവര്‍ത്തനം തുടങ്ങും. തുടക്കത്തില്‍ 1040 പുസ്തകങ്ങളും വിവിധ പത്രങ്ങളും വാരികകളും മാസികകളും ലൈബ്രറിയില്‍ ഉണ്ടായിരിക്കും.
കിഴക്കേക്കരയുടെ വായനക്കും അറിവിനും പുത്തന്‍ വാതായനങ്ങള്‍ തുറക്കുവാന്‍ തീര്‍ച്ചയായും ധ്വനി പബ്ലിക് ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിന് കഴിയും എന്ന് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ഇതുവരെ ഒരു പബ്ലിക് ലൈബ്രറി പോലും ഇല്ലാതിരുന്ന പഞ്ചായത്തായിരുന്നു ആവോലി ഗ്രാമ പഞ്ചായത്ത് . ഈ കുറവും ഇതോടെ പരിഹരിക്കപ്പെടുകയാണ്.
ലൈബ്രറിയുടെ ഉദ്ഘാടനം എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി. കെ. സോമന് നിര്‍വ്വഹിക്കും. ലൈബ്രറി ബാലവേദിയുടെ ഉദ്ഘാടനം ആവോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സും ലൈബ്രറി വനിതാവേദിയുടെ ഉദ്ഘാടനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം സിബില്‍ സാബുവും നിര്‍വ്വഹിക്കും. വായനശാലയുടെ പ്രസിഡന്റ് മിനിമോള്‍ രാജീവ് അധ്യക്ഷത വഹിക്കും എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം. ആര്. സുരേന്ദ്രന് മുഖ്യ പ്രഭാഷണം നടത്തും.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം ജോസ് കരിമ്പന, എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി കെ. പി. രാമചന്ദ്രന്, മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി. കെ. ഉണ്ണി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം ജയകുമാര്‍ ചെങ്ങമനാട്, മൂവാറ്റുപുഴ മേള സെക്രട്ടറി മോഹന്‍ദാസ് സൂര്യനാരായണന്, ആനിക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി. കെ. ഉമ്മര്‍, അടൂപ്പറമ്പ് ടിംബര്‍ മെര്‍ച്ചന്റ്സ് സഹകരണ സംഘം പ്രസിഡന്റ് ഷെറിമോന്‍ ചാലക്കര, ആവോലി പഞ്ചായത്ത് വനിതാ സഹകരണ സംഘം പ്രസിഡന്റ് ഓമന എം. എന്‍., ആവോലി പഞ്ചായത്ത് അംഗം ശ്രീനി വേണു വാന്തുപറമ്പില്‍, മുന്‍ മെമ്പര്‍മാരായ കെ.പി. പരീത്, അഖിലേഷ് കെ., മുഹമ്മദ് അയൂബ് ഖാന്, ലൈബ്രറിയുടെ സെക്രട്ടറി ശ്രീ. മോഹനന് മാടവന ലൈബ്രറി അംഗം എം. ടി. രാജീവ് എന്നിവര്‍ സംസാരിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഒരു കരോക്കെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.