മൂവാറ്റുപുഴ : മുടവൂര്‍ സെന്റ് ജോര്‍ജ് ജേക്കബൈറ്റ് സിറിയന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രീഗേഷന്‍ ( മുടവൂര്‍ പള്ളി ) ദേവാലയ കൂദാശയും വിശുദ്ധ കുര്‍ബാനയും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. വെളിയാഴ്ച വൈകിട്ട് 4 ന് പള്ളിയങ്കണത്തില്‍ നിന്നാരംദിക്കുന്ന ദേശം ചുറ്റിയുള്ള വിളംബര ജാഥ കോണ്‍ഗ്രിയേഷന്‍ പ്രസിഡന്റ് ഫാ.ബിജുവര്‍ക്കി കൊരട്ടിയില്‍ ഫ്ലാഗ് ഓഫ് ചെയ്യും. കടാതി, റാക്കാട്, കുന്നക്കാല്‍ , വാഴപ്പിള്ളി, തൃക്കളത്തൂര്‍, പായിപ്ര ദേശം ചുറ്റി പള്ളിയങ്കണത്തില്‍ സമാപിക്കും. രാത്രി 7 ന് സന്ധ്യാ നമസ്കാരവും നടക്കും.
ശനിയാഴ്ച വൈകിട്ട് 6 ന് വാഴപ്പിള്ളി കവലയില്‍ നിന്നും ശ്രേഷ്ഠ ബാവയ യും അഭിവന്ദ്യ മെത്രാപോലിത്ത മാരേയും പള്ളിയങ്കണത്തിലേക്ക് സ്വീകരിച്ചാനയിക്കും. 6.30 ന് നടക്കുന്ന സന്ധ്യാ നമസ്കാരത്തില്‍ ആബൂന്‍ മോര് ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യ കാര്‍മ്മികത്വം വഹിക്കും. മെത്രാപ്പോലിത്താ മാരായ അഭിവന്ദ്യ ജോസഫ് മോര് ഗ്രിഗോറിയോസ്, അഭിവന്ദ്യ മാത്യൂസ് മോര് അഫ്രേം , അഭിവന്ദ്യ മാത്യൂസ് മോര് അന്തിമോസ്, അഭിവന്ദ്യ മാത്യൂസ് മോര് തിമോത്തിയോസ് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നേര്‍ച്ചസദ്യയും നടക്കുമെന്ന് കോണ്‍ഗ്രീഗേഷന്‍ പ്രസിഡന്റ് ഫാ.ബിജുവര്‍ക്കി കൊരട്ടിയില്‍, ജനറല്‍ സെക്രട്ടറി കമാ : ബിജു . സി. വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ 7.30 ന് പ്രഭാത നമസ്കാരം നടക്കും. 8.30 ന് ശേഷ്ഠ കത്തോലിക്കാ ബാവയുടെ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല് കുര്‍ബാന നടക്കും. മെത്രാപോലിത്ത മാര്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നേര്‍ച്ചസദ്യ നടക്കും. ഭാരവാഹികളായ ട്രഷറര്‍ അഡ്വ. ഷെവ. കെ . ഒ ഏലിയാസ് , വൈസ് പ്രസിഡന്റ് ബിനു പോള്‍, സെക്രട്ടറിമാരായ കെ.എം.സജി, സജി ഏലിയാസ്, ജോ.ട്രഷറര്‍ എല്‍ദോ ഏലിയാസ് , സി വി . മത്തായി ചെരകുന്നത്ത് , പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി.സി. കൂര്യന് എന്നിവര്‍ നേത്യത്വം നല്‍കും.