കൊച്ചി : ഹൈറിച്ച് ഉടമകളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 212 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് വഴി നൂറുകോടിയുടെ കള്ളപ്പണമിടപാട് നടന്നെന്ന് ഇഡി. എംഡി കെ.ഡി പ്രതാപനെയും ഭാര്യ ശ്രീനയെയും പ്രതി ചേര്‍ത്തു. പലചരക്ക് ഉത്പന്നങ്ങൾ നേരിട്ടു വീടുകളിലെത്തിക്കുന്ന ശൃംഖലയെന്ന പേരിലാരംഭിച്ച കമ്പനി നിയമവിരുദ്ധമായി നിക്ഷേപങ്ങൾ സ്വീകരിച്ചാണു മണിചെയിൻ ഇടപാടു നടത്തിയത്. നേരത്തെ 126 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പിന്റെ പേരിലും കമ്പനി കുടുങ്ങിയിരുന്നു.

