മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ കാവുംങ്കരയിലാണ് ഇന്നലെ എല്‍ദോ എബ്രഹാമിന്റെ പര്യടനം. എല്‍ദോക്ക് വ്യാപാരികളും പൊതുജനങ്ങളും ഹൃദ്ധ്യമായ സ്വീകരണമാണ് നല്‍കിയത്. രാവിലെ ചാലിക്കടവ് ജംഗ്ഷനില്‍ നിന്ന് പര്യടനം തുടങ്ങി. ആശുപത്രികള്‍, വ്യാപാര സ്ഥാപനങ്ങള്‍ മറ്റ് സ്ഥാപനങ്ങളും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. വണ്‍വേ ജംഗ്ഷന്, കാവുങ്കര മാര്‍ക്കറ്റ്, ബസ് സ്റ്റാന്റ് എവറസ്റ്റ് കവല, ന്യൂ ബസാര്‍ തുടങ്ങിയ പ്രദേശങ്ങളിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു. വ്യാപാരികളും തൊഴിലാളികളും വിജയാശംസകള്‍ നല്കി.. മൂവാറ്റുപുഴ മോഡല്‍ ഹൈസ്ക്കൂള് റോഡ്, അടൂപറമ്പ്, എന്നിവിവിടങ്ങളില് മരണവീടുകള്‍ സന്ദര്‍ശിച്ചു. ഇതിനിടെ സുഹൃത്തുക്കളേയും ഫോണില്‍ വിളിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് പായിപ്ര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും പര്യടനം നടത്തി.

