ചാലക്കുടി : എസ്.ഐ അഫ്സലിനെ തെരുവുപട്ടിയെപ്പോലെ തല്ലുമെന്ന് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസന് മുബാരക്കാണ് ഭീഷണി മുഴക്കിയത്. എസ്ഐയ്ക്കെതിരെ പരസ്യ അസഭ്യവര്‍ഷവുമായി മറ്റ് എസ്എഫ്ഐ നേതാക്കളും രംഗത്തെത്തി. തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിനെതിരെ ചാലക്കുടിയില്‍ പ്രകടനം നടത്തി. ചാലക്കുടിയില്‍ ഡിവൈഎഫ്ഐ നേതാവ് ജീപ്പ് തകര്‍ത്തതിന് പിന്നാലെ പൊലീസ് ലാത്തിവീശിയിരുന്നു
പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് നിധിന് പുല്ലന് ഒളിവിലാണ്. ഹെല്‍മറ്റില്ലാത്തതിന് പിഴയടച്ചതാണ് ജീപ്പ് തകര്‍ത്തതിന് കാരണം. ഡിവൈഎഫ്ഐ നേതാവിനെ ന്യായീകരിച്ചാണ് സി.പി.എമ്മിന്റെ പ്രസ്താവന . കുഴപ്പം കാട്ടിയ എസ്.ഐയ്ക്ക് എതിരെ നടപടി വേണമെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു.
പശ്നങ്ങള്‍ ഉണ്ടാക്കിയത് ചാലക്കുടി എസ് ഐ അഫ്സലാണെന്ന് സിപിഎം പറയുന്നു. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ചാലക്കുടി ഐ.ടി.ഐ പരിസരത്തായിരുന്നു ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടിയത്. പൊലീസ് ജീപ്പിന്റെ മുകളില്‍ കയറി നിന്ന് പൊലീസിനെ വെല്ലുവിളിച്ചത് ഡിവൈഎഫ്ഐ നേതാവ് നിതിന്‍ പുല്ലനായിരുന്നു. ജീപ്പിന്റെ ചില്ല് തകര്‍ത്ത ഡിവൈഎഫ്ഐക്കാര്‍ അരിശം പ്രകടിപ്പിച്ചത്. ഐടിഐ പരിസരത്ത് ഹെല്‍മറ്റില്ലാതെ പോയതിന് എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അക്രമം .
സിപിഎമ്മിന്റെ ഏരിയ സെക്രട്ടറി നേരിട്ടെത്തിയാണ് ഡിവൈഎഫ്ഐ നേതാവിനെ പൊലീസിന്റെ പക്കല്‍ നിന്നും മോചിപ്പിച്ചത്. ഇതിനുശേഷം ഈ നേതാവിനെ പൊലീസിന് പിടികൂടാന്‍ ആയിട്ടില്ല . ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും എട്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വധശ്രമം, ഔദ്യോഗികൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങി ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഐടിഐ യൂണിയന് തിരഞ്ഞെടുപ്പ് സമയത്ത് എസ്എഫ്ഐയുടെ കൊടിതോരണങ്ങള്‍ പൊലീസ് നീക്കിയിരുന്നു. ഇതും പോലീസുമായുള്ള വൈരാഗ്യത്തിന് കാരണമായി. ഡിവൈഎഫ്ഐ , എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ തിരിഞ്ഞതോടെ രണ്ടുതവണ ലാത്തി വീശിയിരുന്നു. ഒളിവില്‍ കഴിയുന്ന ഡിവൈഎഫ്ഐ നേതാവിനെ പിടികൂടാന്‍ പൊലീസിന്റെ തിരച്ചില്‍ തുടരുകയാണ്.


