ആലുവ കുന്നത്തേരി സ്വദേശിനിയായ യുവതി കഴിഞ്ഞ 27 വര്‍ഷമായി രക്തപ്പകര്ച്ചയിലൂടെയാണ് ജീവൻ നിലനിര്‍ത്തുന്നത്. താലസീമിയ രോഗിയായതിനാല്‍ 15 ദിവസത്തിനിടെ രക്തപ്പകര്‍ച്ച നടത്തണം. ജില്ലാ ആശുപത്രിയില്‍ അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സൗജന്യ സേവനത്തിന്റെ ഭാഗമായി പരിശോധന നടത്തിയപ്പോഴാണ് ഹെപ്പറ്റൈറ്റിസ് വൈറസായ എച്ച്ബിഎസ്എജി കണ്ടെത്തിയത്.


