അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. കുഞ്ഞ് കൈകാലുകള്‍ അനക്കുന്നുണ്ട്. കണ്ണുകള്‍ തനിയെ തുറക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഹൃദയമിടിപ്പ് സാധാരണ നിലയിലായിട്ടുണ്ട്. കുഞ്ഞിനെ പിതാവ് കൈകൊണ്ട് തലയ്ക്കടിച്ചതിനാല് തലയ്ക്ക് വലിയ ക്ഷതം ഏറ്റിരുന്നു.
കുഞ്ഞിന്റെ തലച്ചോറില്‍ അമിത രക്തസ്രാവവും നീര്‍ക്കെട്ടും ഉണ്ടായി. ഇതേ തുടര്‍ന്ന് തലയുടെ ഒരു ഭാഗം മുഴച്ചിരുന്നു. തലച്ചോറിലെ രക്ത സ്രാവവും നീര്‍ക്കെട്ടും നീക്കം ചെയ്യുന്നതിനായാണ് ഇന്നലെ അടിയന്തര ശസ്ത്രക്രിയ നടത്തിയത്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിനെ ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശസ്ത്ര ക്രിയയിലൂടെ തലച്ചോറിനും തലയോട്ടിക്കും ഇടയിലായി ഉണ്ടായിരുന്ന രക്തസ്രാവം നീക്കാനായി. ഭാര്യയെക്കുറിച്ചുളള സംശയമാണ് ഇത്തരം ക്രൂര കൃത്യത്തിന് തന്നെ പ്രേരിപ്പിച്ച തെന്നാണ് കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ പെണ്‍കുഞ്ഞായത് കൊണ്ടാണ് ഭര്‍ത്താവ് കുഞ്ഞിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നാണ് ഭാര്യയുടെ മൊഴി. അറസ്റ്റിലായ പ്രതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.


