കൊച്ചി: അഞ്ച് കോടി രൂപ മൂല്യം വരുന്ന ആംബര്‍ഗ്രീസുമായി രണ്ട് പേര് പിടിയില്‍. പാലക്കാട് സ്വദേശികളായ കെ എന്‍ വിശാഖ്, എന്‍ രാഹുല്‍ എന്നിരാണ് കൊച്ചിയില്‍ റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്.8.7 കിലോ ആംബര്‍ഗ്രീസാണ് ഇവരില്‍ നിന്ന് പിടിച്ചത്.സ്പേം തിമിംഗിലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയില്‍ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണ് ആംബര്‍ഗ്രീസ്.

