എല്ലാ വീട്ടിലും എല്ലാ ദിനവും ആയുർവേദം എന്ന സന്ദേശത്തോടെയുള്ള ഈ വർഷത്തെ ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ എറണാകുളം കച്ചേരിപ്പടിയിലെ എ.പി.ജെ അബ്ദുൽ കലാം ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.ജെ.ജോമി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി.ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഇ .എ സോണിയ ആയുർവേദ ദിന സന്ദേശം നല്കുകയും ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു. ഇതോടനുബന്ധിച്ച് ഒരുക്കിയ ഔഷധ സസ്യ പ്രദർശനത്തിന്റെ ഉദ്ഘാടനം നാഷ്ണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എം.എസ് നൗഷാദ് ,ഔഷധാഹാര പ്രദർശനം കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ മെമ്പർ ഡോ.സാദത്ത് ദിനകർ എന്നിവർ നിർവ്വഹിച്ചു.ബോധവൽക്കരണ ക്ലാസ്സിന് ഡോ.ഹീര സാബു നേതൃത്വം നല്കി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങളായ ശാരദ മോഹൻ, ഷാരോൺ പനയ്ക്കൽ, കോർപ്പറേഷൻ വാർഡ് കൗൺസിലർ സുധ ദിലീപ് കുമാർ , വിവിധ സംഘടനാ പ്രതിനിധികളായ ഡോ.ഇട്ടൂപ്പ് അഞ്ചേരിൽ , ഡോ. എസ്.ഷീജ , ഡോ.പി.യു മഹേഷ് , കെ.വി. സാബു , എസ്.മഞ്ജു , എസ്.ശ്രീഹരി , എൻ.കെ ലത ,കെ.ആർ രമാദേവി , ഡോ. മീരാമണി തുടങ്ങിയവർ പങ്കെടുത്തു.


