കൊച്ചി:സപ്ലൈകോ ക്രിസ്തുമസ്- പുതുവത്സര ഫെയർ ടി ജെ വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സപ്ലൈകോ ക്രിസ്തുമസ് -പുതുവത്സര ഫെയർ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ഡിസംബർ 30 വരെ സംഘടിപ്പിക്കും. ഫെയറിന്റെ ഉദ്ഘാടനവും ആദ്യ വില്പനയും ടി ജെ വിനോദ് എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് അധ്യക്ഷനായിരുന്നു.
നഗരസഭ കൗൺസിലർ പത്മജാ എസ് മേനോൻ, രാഷ്ട്രീയ കക്ഷി നേതാവായ കെ എസ് ഷൈജു എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ സപ്ലൈ ഓഫീസർ ടി സഹീർ, സപ്ലൈകോ എറണാകുളം മേഖല മാനേജർ ജോസഫ് ജോർജ്, കൊച്ചി ഡിപ്പോ ജൂനിയർ മാനേജർ എസ് ബിജു തുടങ്ങിയവർ സംസാരിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് ഫെയർ. ഡിസംബർ 25 ന് ഫെയർ പ്രവർത്തിക്കില്ല.


