കൊച്ചി: മാമലക്കണ്ടം എളംപ്ലാശേരിയില് ജനവാസമേഖലയിലെ കിണറ്റില്‍ വീണ കാട്ടാനയെയും കുഞ്ഞിനെയും രക്ഷപെടുത്തി.
ജെസിബി എത്തിച്ച് വശങ്ങളിലെ മണ്ണ് നീക്കം ചെയ്തതോടെ ആനയും കുഞ്ഞും കരയ്ക്ക് കയറുകയായിരുന്നു.പൊന്നമ്മ എന്ന സ്തീയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് ഇന്ന് രാവിലെ ആനകളെ കണ്ടെത്തിയത്. രാത്രിയോടെ തീറ്റ തേടിയെത്തിയ ഇവ കിണറ്റില്‍ വീണതാകാമെന്നാണ് നിഗമനം.കിണറിന് അധികം ആഴമില്ലാത്തതിനാലാണ് ഇവയെ വേഗം രക്ഷപെടുത്താനായത്. ആനയും കുട്ടിയാനയും കാട്ടിലേക്ക് തിരികെപ്പോയി.

