കൊച്ചി: ഐഎസ്എല്‍ ആവേശത്തില്‍ പങ്കു ചേര്‍ന്ന് കൊച്ചി മെട്രോയും. കൊച്ചി മെട്രോ സര്‍വീസ് രാത്രി 11. 30 വരെ നീട്ടി.കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ മത്സരം നടക്കുന്നത് പരിഗണിച്ചാണിത്.ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വ്വീസ് രാത്രി 11:30 ന് ആയിരിക്കും. പൊതുജനങ്ങള്‍ക്കും മത്സരം കണ്ട് മടങ്ങുന്നവര്‍ക്കും മെട്രോ സര്‍വ്വീസ് പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു.ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ മാത്രമായിരിക്കും ഈ പ്രത്യേക സര്‍വീസ് ഉണ്ടാകുക. രാത്രി 10 മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുമുണ്ടാകും.
Home LOCALErnakulam ഐഎസ്എല്‍ ആവേശത്തോടൊപ്പം കൊച്ചി മെട്രോ; സര്‍വീസ് നീട്ടി; അവസാന ട്രെയിന്‍ 11:30 ന്
ഐഎസ്എല്‍ ആവേശത്തോടൊപ്പം കൊച്ചി മെട്രോ; സര്‍വീസ് നീട്ടി; അവസാന ട്രെയിന്‍ 11:30 ന്
by രാഷ്ട്രദീപം
by രാഷ്ട്രദീപം

