മൂവാറ്റുപുഴ: വനിതാ സംവരണ ബിൽ പാസ്സാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ബഹുജന കൂട്ടായ്മ നടത്തി. വനിതാ സംവരണ ബിൽ ലോക സഭയിൽ പാസ്സാക്കി കേന്ദ്ര ഗവൺമെൻ്റ് വനിത താസംവരണം രാജ്യത്ത് യാതാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ സി പി ഐ ജില്ലാ എക്സികുട്ടീവ് അംഗം എൻ അരുൺ ഉദ്ഘാടനം ചെയ്തു.
ലോകസഭയിൽ കമ്മ്യൂണിസ്റ്റ് നേതാവ് ഗീതാ മുഖർജി വനിതാ സംവരണ ബിൽ അവതരിപ്പിച്ചിട്ട്
ഇരുപത്തിയഞ്ച് വർഷം പൂർത്തിയായ ഇന്നലെ സി.പി.ഐ രാജ്യവ്യാപകമായി വനിതാ സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നതെന്നും വനിതാ സംവരണം നടപ്പിലാക്കുന്നതോടെ രാജ്യത്ത് സാമൂഹ്യ മുന്നേറ്റം സാധ്യമാകുമെന്നും ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് എൻ.അരുൺ പറഞ്ഞു. കേരള ഹിളാസംഘം ജില്ലാ കമ്മിറ്റി അംഗം പി.ജി ശാന്ത അദ്ധ്യക്ഷത വഹിച്ചു.
റ്റി.എം ഹാരിസ്, പി.കെ.ബാബുരാജ്, സീന ബോസ്, അനിത റെജി, പോൾ പൂമറ്റം , എൻ.കെ പുഷ്പ തുടങ്ങിയവർ പ്രസംഗിച്ചു

