ഇന്ധന വില വർധനവിനെതിരെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റിന്റെ ആഹ്വാനപ്രകാരം വിവിധകേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് 19 ആരോഗ്യ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പായിപ്രയിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.. പാർട്ടി പതാകയും പ്ളക്കാർഡുകളുമേന്തി പാർട്ടി പ്രവർത്തകർ പങ്കെടുത്തു. പായിപ്ര സ്കൂൾപ്പടി, സൊസെറ്റിപ്പടി, തൃക്കളത്തൂർ കാവുംപടി, സൊസെറ്റിപ്പടി, തോട്ടുപുറം, പേഴക്കാപ്പിള്ളി, കൂരിക്കാവ്, എള്ളു മലപ്പടി, ഈസ്റ്റ് പായിപ്ര എന്നീ കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു. പായിപ്ര സ്കൂൾപ്പടിയിൽ ജില്ലാ പഞ്ചായത്തംഗം എൻ അരുൺ, പായിപ്ര സൊസെറ്റിപ്പടിയിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ്, മറ്റ് കേന്ദ്രങ്ങളിൽ സിപിഐ മണ്ഡലം കമ്മിറ്റി അംഗം വി.എം.നവാസ്, ഷംസു മുഹമ്മദ് എന്നിവർ ഉദ്ഘാടനം ചെയ്തു.